NEWS FLASHസമഗ്രശിക്ഷാ കേരളയും, കേരളാ ഇൻഫ്രാസ്‍ട്രക്ചർ & ടെക്നോളജി ഫോർ എജുക്കേഷനും[കൈറ്റ്] സംയുക്തമായി നടപ്പിലാക്കുന്ന ദ്വിദിന റെസിഡൻഷ്യൽ പരിശീലന പരിപാടിയായ 'ദ ടെക്കി ടീച്ചർ’ കൊല്ലം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ പ്രൈമറി വിഭാഗത്തിൽ നിന്ന് PSITC യായി തെരഞ്ഞെടുക്കപ്പടുന്ന ഒരു അധ്യാപകൻ/അധ്യാപിക Training management system വഴി രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കണം. ഒരു ബാച്ചിൽ 30 പേർക്കാണ് രജിസ്റ്റർ ചെയ്യാനാവുക

Tuesday 23 January 2018

ഹൈ ടെക്ക് സ്കൂൾ പദ്ധതി. ഉപകരണ വിതരണം തുടങ്ങി.

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈ സ്കൂളുകൾക്കും ഇന്ന് ഉപകരണങ്ങൾ വിതരണം ചെയ്തു. 47 സ്കൂളുകൾക്ക് 251 വീതം ഉപകരണങ്ങൾ കൊടുക്കാനാണ് ഷെഡ്യൂൾ ചെയ്തിരുന്നത്.46 സ്കുളുകൾക്ക് 250 ലാപ് ടോപ്പും പ്രൊജക്ടറും വിതരണം ചെയ്തു. 4 മണിക്ക് പൂർത്തിയായി. 50% വിതരണം പൂര്‍ത്തിയായി. കൊട്ടാരക്കര DEO വിതരണ കേന്ദ്രം സന്ദർശിച്ചു. ഹൈ ടെക്ക് ക്ലാസ് റൂമുകളുടെ പരിപാലനത്തെ സംബന്ധിച്ച് ഹെഡ്മാസ്റ്റർമാരോട് സസാരിച്ചു. 24 വാഹന പണിമുടക്കമായതിനാല്‍ വിതരണം ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇനി ബാക്കിയുള്ളത് 49 സ്കൂളുകളും 250 വീതം ഉപകരണങ്ങളുമാണ്. 25 ന് വിതരണം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

No comments:

Post a Comment